ചേപ്പാട്: ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ടി. തുളസി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് സോമൻ നായർ അധ്യക്ഷത വഹിച്ചു. മാവേലിക്കര രൂപത വികാരി ജനറാൾ മോൺ. ജോബ് കല്ലുവിളയിൽ മുഖ്യ പ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ബിനു കെ. സാമുവേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. മണികുമാർ, വാർഡംഗം ബിന്ദു രാജേന്ദ്രൻ, ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ സുനിത കെ. മുരളി, ഹെഡ്മാസ്റ്റർ ടി.കെ. സാബു, സി.ടി. ജോമോൻ, കെ.ബി. ഹരികുമാർ, ഫാ. ജോബി എന്നിവർ പ്രസംഗിച്ചു.